മാരകായുധങ്ങളുമായി കാറിനു മുന്നിലേക്ക് ചാടി 15 മുഖംമൂടി ധാരികൾ; സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി സംഘം കാർ അടിച്ചു തകർത്തു. സംഭവത്തിൽ നാല് പ്രതികളെ പാലക്കാട്‌ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അക്രമണമുണ്ടായത്. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും, ചാൾസ് റജിയും, 2 സഹപ്രവർത്തകരും ബെംഗളൂരുവിൽ നിന്ന് അവരുടെ കമ്പനിയിലേക്കുള്ള കമ്പ്യൂട്ടറുകൾ വാങ്ങി മടങ്ങിവരിയായിരുന്നു. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം.

Also Read; സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശം; പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ

അക്രമികൾ ഉപദ്രവിച്ചെങ്കിലും യുവാക്കൾ അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് കാമിൽ പതിഞ്ഞതാണ് പ്രതികളെ പിടികൂടാൻ തുണയയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ്, രമേഷ് ബാബു, കുന്നത്തുപാളയം സ്വദേശി വിഷ്ണു, മല്ലപ്പള്ളി അജയ് കുമാർ എന്നിവരെ മധുക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. ബാക്കി പ്രതികൾ ഒളിവിലാണ്.

Also Read; ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞടുപ്പ് ; ഇന്ത്യ സഖ്യം ടിഡിപ്പിക്കൊപ്പം, ജെഡിയു ബിജെപിയുടെ തീരുമാനത്തിനൊപ്പം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here