ഹരിയാനയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം, 10 പേര്‍ പിടിയില്‍

ഹരിയാന സോനിപതിലെ സന്തല്‍ കലന്‍ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്കു നേരെ ഒരൂ കൂട്ടം ആയുധധാരികളുടെ ആക്രമണം. പ്രാര്‍ത്ഥന നടക്കവേ വടികളും ഹോക്കി സ്റ്റിക്കുകളുമായെത്തിയ ആളുകള്‍ പള്ളിക്ക് ഉള്ളിലിരുന്നവരെ ആക്രമിക്കുകയായിരുന്നു.

ഞായറാഴ്ച്ച വൈകിട്ടേടെയാണ് സംഭവം. ആറോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായി കുറേപേർ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കടന്ന് പ്രാര്‍ത്ഥന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചു. അറസ്റ്റിലായവരെല്ലാം ഇതേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

ഇതിനു മുമ്പ് സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പ്രകോപനങ്ങള്‍ ഇല്ലാതെയാണ് അക്രമം നടന്നതെന്നും സോനിപത് പൊലീസ് കമ്മീഷണര്‍ ബി.സതീഷ് ബാലന്‍ പറഞ്ഞു. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതി സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News