ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകർ

യുപിയിൽ ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. ജയ് ശ്രീറാം ഹര ഹര മഹാദേവ് എന്ന് വിളിച്ചുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന സംഘം മുസ്ലിം കുടുംബത്തിന് നേരെ ചായം കലക്കിയ വെള്ളം ഒഴിച്ചത്.

ALSO READ: വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുർഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം; അയോധ്യ റെയിൽവേ സ്റ്റേഷന്റെ വീഡിയോ പുറത്ത്

മാർച്ച് 20 ന് ധാംപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിറകെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

ALSO READ: ‘ഇതുപോലെ തട്ടിത്തെറിപ്പിക്കണം താമര’, മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ പാട്ട് തന്നെ വൈറൽ; പൊളിറ്റിക്കലി മലയാളി പൊളിയാണെന്ന് സോഷ്യൽ മീഡിയ

അതേസമയം, ഇതാണോ നിങ്ങൾ പറഞ്ഞ മോദി ഗ്യാരന്റി എന്നാണ് സമൂഹ മാധ്യമങ്ങൾ ഈ വിഷയത്തിൽ ചോദിക്കുന്നത്. രാജ്യത്തെ മൈനോറിറ്റി വിഭാഗത്തെ സംരക്ഷിക്കാതെ അവരെ സദാ വേട്ടയാടുന്നതാണോ ബിജെപി നൽകുന്ന വാഗ്ദാനം എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News