ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് മര്‍ദ്ദനം. നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരനായ ബാങ്ക് ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. പെന്‍ഷന്‍ വിതരണത്തിനിടെ ആയുധം കൊണ്ട് ഒരാള്‍ തലക്ക് വെട്ടുകയായിരുന്നു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത്.
ALSO READ: കേരള കാർഷിക സർവകലാശാലാ ഭരണസമിതി; ഗവർണറുടെ നോമിനികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചത് ചട്ടം ലംഘിച്ച്
പുന്നക്കാട് ഭാഗത്ത് ഒരു വീട്ടില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് അക്രമം. ലെനിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പുന്നക്കാട് സ്വദേശി അഖിലിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ബാങ്ക് ജീവനക്കാരന്‍ ലെനിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
Welfare pension distributor assaulted in neyyatinkara TVM. Punnakkad native Akhil, the accused attacked bank employee Lenin, with a sharp object. The victim whot got injured in his head admitted to hospital.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here