കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

CRIME

കോഴിക്കോട് കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ബാറിൽ പ്രശ്നമുണ്ടായതറിഞ്ഞ് സ്ഥലത്ത് എത്തിയ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.ആക്രമണത്തിൽ എഎസ്ഐ ഉദ്യോഗസ്ഥന് പരിക്കേറ്റു. മിലിട്ടറി ഉദ്യോഗസ്ഥനടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.ഇന്നലെ രാത്രി 8:30 കൂടിയാണ് സംഭവം.

ALSO READ; ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 10 പേര്‍ക്ക് ദാരുണാന്ത്യം

എസ് ഐ അബ്ദുൽ റക്കീബ്,സിപിഒ നിഖിൽ, പ്രവീൺ എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.ആനക്കുളം സ്വദേശികളായ മിലിറ്ററി ഉദ്യോഗസ്ഥൻ ആനന്ദ് ബാബു, സഹോദരൻ അശ്വിൻ ബാബു, മനുലാൽ, വിഷ്ണു എന്നിവർ ചേർന്നാണ് ആക്രമിച്ചത്.സംഭവമറിഞ്ഞ് കൂടുതൽ പോലീസുകാർ എത്തുന്നതിനു മുൻപേ പ്രതികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News