എസ്എഫ്‌ഐ നേതാവിനെതിരെ ആക്രമണം; 15 പേര്‍ക്കെതിരെ കേസ്

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന് നേരെയുള്ള ആക്രമണത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികള്‍ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകരാണ്. വധശ്രം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുല്‍ മാലിക് ഒന്നാംപ്രതി. ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ രണ്ടാം പ്രതിയും കെഎസ്യു മണ്ഡലം സെക്രട്ടറി അമല്‍ ടോമി ഏഴാം പ്രതിയുമാണ്.

ALSO READ:  എക്‌സാലോജിക് വിഷയം: നിയമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല, ഏത് അന്വേഷണവും നടക്കട്ടെയെന്ന് എകെ ബാലന്‍

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്‌മാനാണ് ആക്രമണത്തില്‍ കുത്തേറ്റത്. അബ്ദുറഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു ആക്രമണം. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ്എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് ക്യാംപസിലെത്തിയ ഫ്രറ്റേണിറ്റി കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തില്‍ അക്രമിസംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

ALSO READ:  യുവതിക്ക് നേരെ റോഡിൽ നഗ്നതാ പ്രദർശനം; 28-കാരൻ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News