മഹാരാജാസ് കോളേജിലെ ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചത് പെണ്‍കുട്ടികള്‍ അടങ്ങിയ സംഘം

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നെന്ന് മൊഴി.  ക്യാമ്പസില്‍ നാടക പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചതെന്ന് യൂണിയന്‍ ചെയര്‍മാന്‍ തമീം പറഞ്ഞു. എംജി സര്‍വ്വകലാശാല നാടകോത്സവത്തിന്റെ സംഘാടക സമിതി അംഗമാണ് കുത്തേറ്റ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസര്‍. അബ്ദുള്‍ നാസറിനു പുറമെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയും ആക്രമണത്തിന് ഇരയായി.

ALSO READ: എയര്‍ഹോസ്റ്റസിനെ കടിച്ചു; അമിതമായി മദ്യപിച്ച യാത്രക്കാരന് ഒന്നും ഓര്‍മയില്ല

കുപ്പിച്ചില്ലുകൊണ്ട് അബ്ദുള്‍ നാസറിന്റെ ശരീരമാസകലം കോറി വരച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. കൈയില്‍ ഒടിവുണ്ട്. അശ്വതിയുടെ കൈയ്യിലും കുപ്പിച്ചില്ലുകൊണ്ട് കുത്തി. 17 പേരടങ്ങുന്ന ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഘത്തില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നതായും യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.

ALSO READ: “ഒട്ടകപ്പുറത്തെ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ല”; കണ്ണൂരിലെ വിവാദ വിവാഹാഘോഷത്തെക്കുറിച്ച് വരന്റെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News