ഉമ്മൻ ചാണ്ടിയുടെ പ്രതിമയ്ക്കെതിരായ ആക്രമണം: കോൺഗ്രസ് നിലപാട് അപലപനീയമെന്ന് ഡിവൈഎഫ്ഐ

പാറശാലയിൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ പ്രതിമയ്ക്കെതിരെ നടന്ന ആക്രമണം ഡിവൈഎഫ്ഐ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള കോൺഗ്രസിന്‍റെ നിലപാട് അപലപനീയമാണെന്ന് ജില്ലാ കമ്മിറ്റി. പാറശാല പൊൻവിളയിലുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐക്ക് യാതൊരു ബന്ധവുമില്ല.

അന്തരിച്ച പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണ്. ഡിവൈഎഫ്ഐയ്ക്ക് യാതൊരു പങ്കുമില്ലാത്ത സംഭവത്തെ മുൻനിർത്തി  പൊതുജനമധ്യത്തിൽ സംഘടനയെ അപമാനിക്കാനുള്ള നീക്കം നടക്കുകയാണ്.

ALSO READ:  നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യം: ബൃന്ദാ കാരാട്ട്

ഉന്നതമായ രാഷ്ട്രീയ മാന്യതയും സഹിഷ്ണുതയും ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ. തെറ്റായ പ്രചരങ്ങളെ തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ALSO READ: മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു, പാർപ്പിട ആവശ്യത്തിനുള്ള അനുമതിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News