വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവം; പ്രതി പൽരാജിൻ്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിലെ പൊലീസ് എഫ് ഐ ആർ പുറത്ത്. പ്രതി പൽരാജിൻ്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ്. കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി അച്ഛനെയും മുത്തച്ഛനേയും കുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രകോപനം ഉണ്ടാക്കിയത് പ്രതി തന്നെയെന്നാണ് വിലയിരുത്തൽ.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

കഴിഞ്ഞ ദിവസമാണ് രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ വച്ച് പൽരാജ് പെൺകുട്ടിയുടെ അച്ഛനെ കുത്തിയത്. പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കളും പ്രതിയുടെ പിതൃസഹോദരൻ പാൽരാജും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ALSO READ:റേഷൻ അഴിമതി കേസ്; ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന് തുടർന്ന് ബംഗാളിൽ വ്യാപകമായ അതിക്രമം

അതേസമയം, തന്നെ ചിലർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് പ്രാണരക്ഷാർത്ഥം കുത്തിയെന്നുമാണ് പ്രതിയുടെ വാദം. കത്തികുത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷസാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് അധികപോലീസിനെ വിന്യസിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News