വനിതാ കൃഷി ഓഫിസർക്ക് മർദനം; സംഭവം പാലക്കാട്

ബാങ്കുകൾ വിതരണം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടെത്തിയാൾ വനിതാ കൃഷി ഓഫിസറെ മർദിച്ചു. പാലക്കാട് തരൂര്‍ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനാണ് മര്‍ദ്ദനമേറ്റത്. കൃഷി ഓഫീസ് വഴിയല്ല കാര്‍ഡിന്റെ വിതരണമെന്ന് ഓഫീസർ അറിയിച്ചെങ്കിലും അത് അംഗീകരിക്കാതെ ഇയാള്‍ കൃഷി ഓഫീസറെ മര്‍ദ്ദിക്കുകയായിരുന്നു.

Also Read; പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

ബാങ്കുകൾ കർഷകർക്ക് വിതരണം ചെയ്യുന്ന കിസാന്‍ ക്രഡിക്ട് കാര്‍ഡ് ആവശ്യപ്പെട്ടാണ് ആലത്തൂർ സ്വദേശി മോഹനന്‍ കൃഷി ഓഫീസിൽ എത്തിയത്. എന്നാൽ കൃഷി ഓഫീസില്‍ നിന്നല്ല കാര്‍ഡ് ലഭ്യമാക്കുക എന്നറിയിച്ചു. എന്നാൽ ഇതിൽ പ്രകോപിതനായ മോഹനന്‍ വനിതാ കൃഷി ഓഫീസറുടെ കയ്യില്‍ കയറി പിടിക്കുകയും മൂക്കിന് ഇടിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് മൂക്കില്‍ നിന്ന് രക്തം കൃഷി ഓഫീസർ റാണി ഉണ്ണിത്താനെ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെയുള്ളവർ എത്തിയാണ് ആശുപതിയിൽ എത്തിച്ചത്.

Also Read; റോബിന്‍ ബസ്സിന്റെ ഉടമ ഗിരീഷ് അല്ല, അയാള്‍ പറയുന്നത് മുഴുവന്‍ കള്ളം; നുണകള്‍ പൊളിച്ചടുക്കി എംവിഡി ഉദ്യോഗസ്ഥന്‍

പ്രതിക്ക് മാതൃകപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറെഷൻ പ്രതിഷേധിച്ചു. അതേസമയം കൃഷി ഓഫീസറുടെ പരാതിയില്‍ പ്രതിയെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News