സ്റ്റോപ്പിൽ നിർത്തിയ ബിസിനരികിലേക്ക് ഓടിയെത്തി, സീറ്റിലിരുന്ന യാത്രക്കാരിയെ വെട്ടിപ്പരിക്കേൽപിച്ചു; സംഭവം പാലക്കാട്

crime

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് പുതുക്കോട് സ്വകാര്യ ബസിലാണ് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ക്രൂര ആക്രമണമുണ്ടായത്. പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മാട്ടുവഴി സ്വദേശി മദൻകുമാർ (42) എന്നയാളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Also Read; സർവ്വകലാശാലകളെ തകർക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയം: ഗവർണർക്കെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

കാരപ്പൊറ്റ മാട്ടുവഴി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മാട്ടുവഴിയിൽ ബസ് നിർത്തിയപ്പോൾ ബസിനരികിലേക്ക് ഓടിയെത്തിയ പ്രതി സീറ്റിലിരുന്ന ഷമീറയുടെ കൈയിൽ കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നു, പൊലീസ് പറഞ്ഞു.

Also Read; തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നു; പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന

മദൻ കുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷമീറയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ്‌ അക്രമത്തിലേക്ക് വഴിതെളിച്ചതെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News