അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം. വെള്ളമാരി ഊരിന് സമീപം രാത്രി കാട്ടാന ഇറങ്ങി. 8 ആനകൾ കൂട്ടത്തിലുണ്ടായിരുന്നു എന്നാണ് നിലവിലെ നിഗമനം. സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടത്തി. ഒറ്റയാൻ ജീപ്പ് കുത്തി മറിച്ചിട്ടു.

തലനാരിഴയ്ക്ക് ആണ് ജീപ്പിലെ 4 പേരും രക്ഷപ്പെട്ടത് . ചിണ്ടക്കി സ്വദേശിയായ ചന്ദ്രൻ്റെ ജീപ്പ് ഓടിച്ചിരുന്നത് ചിണ്ടക്കി സ്വദേശിയായ ചാത്തനാണ്. ചിണ്ടക്കി ഊരിലിറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് വാഹനം ആനയുടെ മുന്നിൽ പെട്ടതെന്ന് വനം വകുപ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News