കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ

Canada Attack

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. കാനഡയിലെ കോൺസുലാർ ക്യംപിന് സമീപം ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം നടത്തിയത്. ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

വിദേശത്തുളള ഇന്ത്യന്‍ വംശജര്‍ക്ക് കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഖലിസ്ഥാനികള്‍ തടസ്സം സൃഷ്ടിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷയൊരുക്കണമെന്ന് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. കാനഡയയിലെ  ബ്രാംപ്റ്റണിലുള്ള ക്ഷേത്രത്തോട് ചേര്‍ന്നുള്ള കോണ്‍സുലാര്‍ ക്യാംപിലുണ്ടായ ഖലിസ്ഥാന്‍ ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണെന്നാണ് ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചത്.

Also Read: പ്രവചനാതീതം ഈ തെരഞ്ഞെടുപ്പ്: യുഎസ് തെരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രധാന വിഷയങ്ങള്‍

ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യകാര്‍ക്കും കനേഡിയന്‍ അപേക്ഷകര്‍ക്കും നല്‍കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂലികളെ ലക്ഷ്യംവയ്ക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കിയെന്ന ഗുരുതരമായ ആരോപണവും കാനഡ ഉയര്‍ത്തി എന്നാല്‍ ആരോപണംഅടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് കനേഡിയൻ കേന്ദ്രമന്ത്രി അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.

Also Read: കമലയോ അതോ ട്രംപോ..? യുഎസ് പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ, ഏഴ് സംസ്ഥാനങ്ങൾ നിർണായകം

ആക്രമണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഒരിക്കലും ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.സംഭവത്തിൽ പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News