യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സിപിഐ എം പ്രവർത്തകൻ്റെ വീടിനു നേരെ കല്ലേറ്; അസഭ്യവും കുടുംബാംഗങ്ങളെ ചുട്ടു കൊല്ലുമെന്ന ഭീഷണിയും

വടകര കരുവഞ്ചേരി അമ്പലനടയിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ സിപിഐ എം പ്രവർത്തകൻ്റെ വീടിനു നേരെ കല്ലേറ്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ വിലങ്ങിൽ രാകേഷിൻ്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്. രാകേഷിൻ്റെ അച്ഛൻ, അമ്മ, ഭാര്യ, സഹോദരി, പിഞ്ചു കുട്ടികൾ ഉൾപ്പെടെ കോലായിൽ നിൽക്കുന്ന സമയത്താണ് ഇവർക്കുനേരെ പ്രകടനത്തിൻ്റ പിൻനിരയിൽ നിന്നും കല്ലേറ് നടന്നത്. കല്ലേറ് നടക്കുമ്പോൾ രാകേഷിൻ്റ സഹോദരിയുടെ 50 ദിവസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാൾ രാകേഷിൻ്റെ ഭാര്യ ശരണ്യയുടെയും മറ്റൊരു കുട്ടി സഹോദരി അപർണയുടെയും കൈയ്യിൽ ഉണ്ടായിരുന്നു. ഇവർ കുട്ടികളെയും കൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു. കല്ല് വീടിൻ്റെ ചുമരിൽ തട്ടി താഴെ വീണതോടെ കോലായിൽ ഉണ്ടായിരുന്നവർ വീടിനകത്തേക്ക് കയറി രക്ഷപ്പെട്ടു.

ALSO READ: തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്; പ്രതിമ തകർന്നു

പ്രകടനത്തിൽ അസഭ്യവർഷവും കുടുംബാംഗങ്ങളെ ചുട്ടു കൊല്ലുമെന്നും വീട് കത്തിച്ചു കളയുമെന്ന ഭീഷണിയും ഉണ്ടായി. സംഭവം നടക്കുമ്പോൾ രാകേഷ് വീട്ടിലുണ്ടായിരുന്നില്ല. മുതുവീട്ടിൽ വിഷ്ണു, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വീടിനു നേരെ കല്ലേറ് നടത്തിയതെന്നാരോപിച്ച് രാകേഷിൻ്റ ഭാര്യ ശരണ്യ പയ്യോളി പൊലീസിൽ പരാതി നൽകി. സിപിഐ എം പ്രവർത്തകൻ്റ വീടിന് നേരെ കല്ലേറ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പാലയാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ALSO READ: തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ല്; സജീവൻ കുരിയച്ചിറക്ക് എതിരെയും കേസ് എടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here