തൃശൂരിൽ ആംബുലൻസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

തൃശൂർ ചേലക്കരയിൽ ആംബുലൻസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ചേലക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തിയത്. വാഹനത്തിന്റെ പെയിന്റ് കേടുവരുത്തിയ സാമൂഹ്യ വിരുദ്ധർ സെൻസറിന്റെ വയറുകളും വലിച്ചു പൊട്ടിച്ചു. ചെളി വാരി തേക്കുകയും മറ്റു കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം ആംബുലൻസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ചേലക്കര പൊലീസിൽ പരാതി നൽകിയതായി ഡ്രൈവർ നവീൻ പറഞ്ഞു.

Also Read; നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News