വന്യമൃഗശല്യം, കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വിത്തുകൾ വാങ്ങാതെ കര്‍ഷകര്‍

കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായതോടെ കാർഷിക വിത്തുകൾ വാങ്ങാൻ തയ്യാറാവാതെ കർഷകർ. കൃഷി വകുപ്പ് വഴി വിതരണം ചെയ്യുന്ന തെങ്ങിൻ തൈകളും, വാഴവിത്തുകളുമാണ് കർഷകർ വാങ്ങാത്തത് മൂലം ക്യഷി ഭവനിൽ കെട്ടിക്കിടക്കുന്നത്.

ജില്ലയുടെ മലയോര മേഖലയിലെ കൃഷി ഓഫീസുകളിലാണ് തെങ്ങിൻ തൈകളും, ടിഷ്യു കൾച്ചറൽ വാഴ വിത്തുകളും കെട്ടികിടക്കുന്നത്. മുണ്ടക്കയം കൃഷിഭവനിൽ ഒരു മാസം മുമ്പ് ഇറക്കിയ 1250 തെങ്ങിൻ തൈകളിൽ വളരെ കുറച്ച് മാത്രമാണ് കർഷകർ വാങ്ങിയത്.
കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ കൃഷി ഇറക്കാൻ മടിക്കുകയാണ് കർഷകർ.

ALSO READ: കമ്മ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല, ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും സത്യം പറഞ്ഞു കൊണ്ടേയിരിക്കും: എ എൻ ഷംസീർ

മുന്തിയ ഇനം തൈകൾ നിശ്ചിത നിരക്കിലാണ് കൃഷി വകുപ്പ് കർഷകർക്ക് നൽകുന്നത്. ഇത് വാങ്ങി നട്ട് പരിപാലിക്കും മുമ്പ് കാട്ടുപന്നികളോ, ആനക്കൂട്ടമോ നശിപ്പിക്കുന്നത് പതിവ് സംഭവമാണ്. മുണ്ടക്കയം, എരുമേലി, കോരുത്തോട് പഞ്ചായത്ത് പരിധിയിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ജനവാസ മേഖലയിലേക്ക് കൂട്ടമായിട്ടാണ് ആനകൾ എത്തുന്നത്. അതുകൊണ്ട് തന്നെ കാർഷിക മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്ന കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ALSO READ: രാജ്യത്ത് കിട്ടാക്കടം 88,000 കോടിയോളം, തിരിച്ചടയ്ക്കാത്തവരുമായി അനുരഞ്ജന ഒത്തുതീർപ്പ് ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News