സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പൊലീസുകാരന് നേരെ ആക്രമണം

സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന പൊലീസുകാരന് നേരെ ആക്രമണം. ശരത്ത് എന്ന പൊലീസുകാരനാണ് സംഘം ചേര്‍ന്ന് മർദ്ദനമേറ്റത്. കർണ്ണാടകയിൽ ഹൊലനസാരിപുരയില്‍ ആണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിറന്നാള്‍ പാര്‍ട്ടിക്കിടെ ഒരു കൂട്ടം യുവാക്കള്‍ പൊലീസുകാരനെ പാര്‍ട്ടിനടക്കുന്ന ഹോളില്‍ വെച്ച് മർദ്ദിക്കുകയായിരുന്നു.

also read; കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ഇയാള്‍ക്ക് നേരെ അക്രമിസംഘം കല്ലും പ്ലാസ്റ്റിക് കരേസയുമൊക്കെ വലിച്ചെറിയുതും ഉദ്യോഗസ്ഥന്റെ മുകളിലേക്ക് ചാടുന്നതും വിഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News