കാറില്‍ നിന്നും പിടിച്ചിറക്കി, മുഖം അടിച്ചു പൊളിച്ചു, ആസിഡ് ഒഴിക്കാൻ ശ്രമിച്ചു; നടൻ മോഹൻശര്‍മ്മക്കെതിരെ ആക്രമണം

തെന്നിന്ത്യന്‍ സിനിമയില്‍ നായകനായിരുന്ന നടന്‍ മോഹന്‍ ശര്‍മ്മക്ക് നേരെ ആക്രമണം. താൻ ക്രൂരമായ ആക്രമണം നേരിട്ടതായി നടൻ തന്നെയാണ് വെളിപ്പെടുത്തിയത്. മോഹൻ ശർമ്മ ഇപ്പോൾ ചെന്നൈയിൽ ആണ് സ്ഥിരം താമസം. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ വസതിയിലേക്ക് മടങ്ങിവരവെയാണ് നടനു നേരെ ആക്രമണം ഉണ്ടായത്.

ALSO READ:ഏഷ്യന്‍ ഗെയിംസ് ടെന്നീസിലും സ്വര്‍ണനേട്ടം തുടര്‍ന്ന് ഇന്ത്യ

ആക്രമണത്തിൽ ഇദ്ദേഹത്തിന്‍റെ മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റിയുണ്ടെന്നാണ് വിവരം. ഇദ്ദേഹം കിലാപുക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ മോഹന്‍ ശര്‍മ്മ സംഭവം സംബന്ധിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കി.

ALSO READ:കരുവന്നൂര്‍; ബാങ്കില്‍ നിന്ന് ആധാരം കൈവശപ്പെടുത്തിയ ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

വീടുവിൽപ്പനയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ബ്രോക്കറുമായുള്ള വാക്ക് തർക്കത്തിൽ നടൻ കേസ് കൊടുത്തിരുന്നു.പിന്നാലെയാണ് ആക്രമണവും ഉണ്ടായത്.കാറില്‍ നിന്നും പിടിച്ചിറക്കി ബ്രോക്കര്‍ നിയോഗിച്ച ഗുണ്ടകള്‍ ആക്രമിച്ചുവെന്നാണ് താരം പറയുന്നത്.തന്‍റെ മുഖം അടിച്ചു പൊളിച്ചെന്നും ആസിഡ് ആക്രമണത്തിന് ശ്രമിച്ചുവെന്നും മോഹന്‍ പറയുന്നു. പരാതിയില്‍ പൊലീസ് വധശ്രമത്തിന് അടക്കം കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News