സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ജിദ്ദയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു.
Also Read: ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ
ബുധനാഴ്ച വൈകുന്നേരം 6.45ഓടെയായിരുന്നു ആക്രമണം. കോണ്‍സുലേറ്റിന് സമീപം കാറിൽ വന്നിറങ്ങിയയാൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരുക്കില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here