സിഐക്കും സംഘത്തിനും നേരെ ആക്രമണം, യുവനടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചിയിൽ നോർത്ത് സിഐക്കും സംഘത്തിനും നേരെ ഒരു കൂട്ടം   യുവാക്കളുടെ ആക്രമണം. സംഭവത്തില്‍ യുവനടനും എഡിറ്ററും അറസ്റ്റിലായി. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. തൃശ്ശൂർ സ്വദേശി സനൂപ് പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്.

ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. നാല് ബൈക്കുകള്‍ പൊലീസ്  കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയിൽ ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു. ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റിൽ പെട്ടതാണെന്ന് കണ്ടെത്തി.

യുവനടനും എഡിറ്ററും കൂടാതെ മൂന്നു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകൾ പൊലീസ് ചോദിച്ചപ്പോൾ, സംഘം തട്ടിക്കയറി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നറിയിച്ചതോടെ എഎസ്ഐയെയും കോൺസ്റ്റബിളിനെയും ആക്രമിച്ചു. സിഐ വിഷയത്തിൽ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു. പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളുമാണ് പിടിച്ചെടുത്തത്. യുവ നടനും എഡിറ്ററും കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനായി എത്തിയതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News