ദളിതര്‍ക്ക് നേരെയുള്ള ആക്രമണം; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍: നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ബി ജെ പിയുടെ ആദിവാസി-ദളിത് സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പുറത്ത്. രാജ്യത്ത് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്.

ബി ജെ പിയുടെ വോട്ട് ലക്ഷ്യമാക്കിയുള്ള ആദിവാസി, ദളിത് സ്‌നേഹത്തിന്റെ കപടത വെളിച്ചത്തുവരുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഏറ്റമധികം അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു.

Also Read: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ സംഭവം; പ്രതിഷേധം ശക്തമാക്കി ഇന്ത്യ

അതിക്രമങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് രാജസ്ഥാനും മധ്യപ്രദേശ് മൂന്നാമതുമാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 57,428 കുറ്റകൃത്യങ്ങളാണ് ദളിതര്‍ക്കെതിരെ നടന്നത്. 15,368 എണ്ണവും ഉത്തര്‍ പ്രദേശിലാണ്.രാജസ്ഥാനില്‍ 8,752 ഉം മധ്യപ്രദേശില്‍ 7,733 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.6,509 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബീഹാറും പട്ടികയില്‍ തൊട്ടുപിന്നാലെയുണ്ട്. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2979 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശ് ആണ് ഒന്നാമത്.രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News