രാഹുലിനെതിരായ നടപടിക്ക് ഭീഷണിയുടെ സ്വരം: എംകെ സ്റ്റാലിൻ

ഇന്ത്യയുടെ യുവനേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് ഭീഷണിയുടെ സ്വരമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഹുലിനെ ബിജെപി എത്രത്തോളം ഭയക്കുന്നുവെന്ന് ഈ നടപടിയോടെ വ്യക്തമായി.രാഹുലിൻ്റെ ഭാരത് ജോഡോ യാത്ര ജനങ്ങൾക്കിടയിലുണ്ടാക്കിയ സ്വാധീനവും അദ്ദേഹത്തിൻ്റെ ലോക്സഭാംഗത്വം റദ്ദാക്കുന്നതിന് കാരണമായെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കോടതി അപ്പീലിന് പോകാൻ 30 ദിവസം സാവകാശം നൽകിയപ്പോൾ അതിവേഗം ​ എംപി പദവിക്ക്​ അയോഗ്യത കൽപ്പിക്കുന്നത് ​ ജനാധിപത്യ അവകാശത്തെ ഹനിക്കുന്നതാണ്​. ജില്ലാ കോടതി വിധി പറഞ്ഞ്​ തൊട്ടടുത്ത ദിവസം ലോക്സഭാംഗത്തെ അയോഗ്യനാക്കുന്നത്​ അപലപനീയമാണ്​. ശിക്ഷിക്കപ്പെടുന്ന ഏതൊരാളുടെയും മൗലികാവകാശമാണ് അപ്പീൽ. സുപ്രീംകോടതിയാണ്​ കേസിൽ അന്തിമ വിധി പറയേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

രാഹുൽ പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇതുവരെയും ഒരു ബിജെപി നേതാവും തയ്യാറായിട്ടില്ല. രാഹുൽ വീണ്ടും പാർലമെന്‍റിലേക്ക് വരുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭയമാണ് ബിജെപിക്ക്. രാഹുലിനെതിരായ നടപടിയിലൂടെ ബിജെപിക്ക് ജനാധിപത്യം എന്ന് ഉച്ചരിക്കാൻ പോലുമുള്ള അവകാശമില്ലാതായി. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ചോദ്യമുയർത്തിയയാളെ അയോഗ്യനാക്കുന്നത് ഭീരുത്വമാണെന്നും കേന്ദ്ര സർക്കാർ നടപടിയെ അതിരൂക്ഷമായി സ്റ്റാലിൻ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News