സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

ചെന്നിത്തലയിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയെ ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയുംചെയ്ത കേസിൽ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. ചെന്നിത്തല സ്വദേശി പ്രശാന്ത് (27) ആണ് അറസ്റ്റിലായത്. നവംബര്‍ 29-നു മൂന്നുമണിയോടെ എന്‍ആര്‍സി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയായ എസ് രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പു തുറന്ന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.

Also Read; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ

മൂക്കില്‍നിന്നു രക്തമൊഴുകിയ യുവതിയുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. മറ്റുജീവനക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.തുടർന്ന് യുവതിയും കടയുടമയും പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാര്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.

Also Read; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പേരിൽ കൂടുതൽ തട്ടിപ്പുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News