മണിപ്പൂരിലെ തമ്‌നാപോക്പിയിൽ കർഷകർക്ക് നേരെ ആക്രമണം. വ്യാപക വെടിവെപ്പ്. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ് പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇംഫാൽ ഈസ്റ്റിൽ ഡോക്ടർക്ക് നേരെ അക്രമികൾ വെടിവെപ്പ് നടത്തി. സ്വകാര്യ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ ആയ ഡോ. മൊയ്‌രംഗ്‌തേം ധനബീറിന് നേരെയാണ് വെടിവെപ്പ് ഉണ്ടായിട്ടുള്ളത്.
തുടർന്ന് ആശുപത്രിയിലെ ആംബുലൻസിന് നേരെ വെടിയുതിർത്ത ശേഷം അക്രമികൾ രക്ഷപ്പെട്ടു. രോഗികൾ എന്ന വ്യാജേനെ എത്തിയ മൂന്നു അക്രമികളാണ് ആശുപത്രിയിലെ വെടിവെയ്പ്പിന് നേതൃത്വം നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
News Summary- Attack on farmers in Manipur’s Thammapokpi. It is alleged that the attack was carried out by members of the Kuki sect
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here