ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തില്‍ മരണസംഖ്യ 9,400 കടന്നെന്ന് റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
READ ALSO:ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഗാസയിലെ മഗസി അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള പ്രധാന ജലസ്രോതസ് തകര്‍ന്നുവെന്നും വിവരം. അതേസമയം വെടിനിര്‍ത്തലിനായി യുഎസ് ഇസ്രയേലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അറബ് ലോകം വീണ്ടും ആവശ്യപ്പെട്ടു.
READ ALSO:ന്യൂസിലാന്‍റ് അടിച്ചുകൂട്ടിയ റണ്‍മല തകര്‍ത്ത് പാകിസ്ഥാന്‍: വിജയം മഴ നിയമപ്രകാരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here