മീറ്റർ മാറ്റുന്നതിലെ തർക്കം; കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കാസർഗോഡ് നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനാണ് പരിക്ക്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരെ അറിയിച്ചു. ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.

Also Read; ‘കോൺഗ്രസിന് രഹസ്യങ്ങൾ പുറത്തുവരുമെന്ന് ആശങ്ക’; യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംഭവം, പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വീണാ ജോർജ്

ചിറ്റാരിക്കാൽ നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരനായ അരുണിനെയാണ് കാവുംന്തലയിൽ വെച്ച് ആക്രമിച്ചത്. ജോസഫ് മാരിപ്പുറം എന്ന ഉപഭോക്താവിൻ്റെ വീട്ടിലെ തകരാറിലായ മീറ്റർ മാറ്റാനെത്തിയതായിരുന്നു കെഎസ്ഇബി ജീവനക്കാർ. എന്നാൽ മീറ്റർ മാറ്റുന്നത് ഇയാൾ തടഞ്ഞു. വാക്ക് തർക്കത്തിനിടെ ജീവനക്കാർ മീറ്റർ മാറ്റി സ്ഥാപിച്ചു. ബൈക്കിൽ മടങ്ങി പോവുന്നതിനിടെ ജോസഫിന്റെ മകൻ സന്തോഷ്‌ ജീപ്പുമായെത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ചെവിക്കും മൂക്കിനും പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News