യു പിയിൽ മുസ്ലിം സൊമാറ്റോ ജീവനക്കാരന് നേരെ ആക്രമണം; നാല് പേര്‍ക്കെതിരെ കേസ്

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഭക്ഷണം ഡെലിവറി നല്‍കാന്‍ പോയ മുസ്ലിം യുവാവിന് വീട്ടുടമസ്ഥരുടെ ആക്രമണം. രാത്രി വൈകി ഭക്ഷണം ഡെലിവറി നൽകാൻ പോയ അസ്‌ലം എന്ന യുവാവിനാണ് ആക്രമണം നേരിട്ടത്. ആഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം. സൊമാറ്റോയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് അസ്‌ലം.

Also read:തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും: വീണാ ജോര്‍ജ്

തന്റെ പേര് ചോദിക്കുകയും പിന്നാലെ മതം പറഞ്ഞ് അധിക്ഷേപിക്കുകയുമായിരുന്നെന്ന് അസ്‌ലം പറഞ്ഞു. അസ്‌ലമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് അക്രമിക്കുകയും ഒരു മണിക്കൂര്‍ ബന്ദിയാക്കുകയും ചെയ്യുകയായിരുന്നു.

Also read:കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ കേസ്

ഭക്ഷണം ഡെലിവറി നൽകാൻ എത്തിയ അസ്‌ലം ഉടമസ്ഥനെ വിളിച്ചപ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കുകയാണെന്നും മുകളിലത്തെ നിലയില്‍ കൊണ്ടുകൊടുക്കാനും ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ഡെലിവറിക്ക് പോകേണ്ടതിനാല്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചെങ്കിലും മുകളില്‍ കൊണ്ടുകൊടുക്കുകയായിരുന്നു. പിന്നാലെ ആദ്യത്തെ നിലയില്‍ എത്തിയതും വരാന്‍ മടിച്ചതിന്റെ പേരില്‍ നാലുപേരിലൊരാള്‍ മദ്യപിച്ചുകൊണ്ട് അയാളെ ശകാരിച്ചു. മറ്റൊരാള്‍ കോളറയില്‍ പിടിച്ച് അകത്തേക്ക് വലിക്കുകയുമായിരുന്നു. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു അവര്‍ പ്രതികരിച്ചതെന്നും അസ്‌ലം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News