പാര്‍ലമെന്റ് ആക്രമണത്തിലെ 4 പ്രതികളുടെയും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ദില്ലി പൊലീസ് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആക്രമണത്തിന് പിന്നാലെ പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ പൂര്‍ണ സുരക്ഷ സിഐഎസ്എഫിന് ഏല്‍പിക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി.
സിആര്‍പിഎഫും പാര്‍ലമെന്റ് സുരക്ഷ ഗാര്‍ഡ്‌സും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നിലവില്‍ പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്. എന്നാല്‍ ഇനി പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ പൂര്‍ണ സുരക്ഷ ഇനി സി ആര്‍ പി എഫിലേക്ക് ഏല്‍പിക്കാനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയം തുടങ്ങി. പാര്‍ലമെന്റ് സുരക്ഷ മുഴുവനായി അവലോകനം ചെയ്യാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി.
Also Read: ഗള്‍ഫ് യാത്രാക്കപ്പല്‍: സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി
അതിനിടെ കേസില്‍ അറസ്റ്റിലായ മനോരഞ്ജന്‍, സാഗര്‍ ശര്‍മ, നീലം ആസാദ്, അമോല്‍ ഷിന്‍ഡെ എന്നിവരുടെ കസ്റ്റഡി കാലാവധി 15 ദിവസത്തേയ്ക്ക് കൂടി നീട്ടി. ആക്രമണത്തില്‍ ദില്ലി പൊലീസ് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പാര്‍ലമെന്റിനകത്ത് പ്രതിഷേധിച്ച മനോരഞ്ജന്റെ സഹപാഠിയും ബെംഗളൂരു സ്വദേശി സായ് കൃഷ്ണയും യുപി സ്വദേശി അതുലിനെയുമാണ് ചോദ്യംചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here