പാര്‍ലമെന്റ് ആക്രമണം; പ്രതാപ് സിംഹയെ ഉടന്‍ ചോദ്യം ചെയ്യും

പാര്‍ലമെന്റ് ആക്രമണത്തില്‍ ബിജെപി എംപി പ്രതാപ് സിംഹയെ ഉടന്‍ ദില്ലി പൊലീസ് ചോദ്യം ചെയ്‌തേക്കും. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്യലുണ്ടായേക്കും എന്നാണ് സൂചന. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ എന്നിവര്‍ക്ക് പാസ് നല്‍കിയ സാഹചര്യം അടക്കം ചോദിച്ചറിയും.

Also Read: കനത്ത മഴയിൽ വിറച്ച് തെക്കൻ തമിഴ്‌നാട് ജില്ലകൾ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

മുഖ്യസൂത്രധാരന്‍ ലളിത് ത്സായ്ക്ക് മുകളിലും ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. നിലവില്‍ കസ്റ്റഡിയിലുള്ള 6 പ്രതികളുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. അതേസമയം കേസിന്റെ എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് നീലം ആസാദിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News