കുവൈത്തില്‍ കെ എം സി സി യോഗത്തില്‍ പി എം എ സലാമിന് നേരെ കയ്യേറ്റം

കുവൈത്ത് കെ എം സി സി യോഗത്തില്‍ സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന് നേരെ കയ്യേറ്റം. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സലാം, സെക്രട്ടറിമാരായ ആബിദ്കു ഹുസൈന്‍ തങ്ങള്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവര്‍ക്ക് നേരെയാണ് കുവൈറ്റില്‍ കയ്യേറ്റം ഉണ്ടായത്.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കുവൈറ്റിലെത്തിയതായിരുന്നു ഇവര്‍. പി എം എ സലാം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ സംഘര്‍ഷത്തിന് തുടക്കമായത്. തുടര്‍ന്ന് യോഗം പിരിച്ചു വിട്ട് നേതാക്കള്‍ പുറത്തേക്ക് പോവുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്ളപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് മുസ്ലിം ലീഗ് നേതൃത്വത്തോട് ശുപാര്‍ശ ചെയ്യുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസര്‍ മഷൂര്‍ തങ്ങള്‍ പറഞ്ഞു.

എന്നാല്‍ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ല എന്നും ജനാധിപത്യ രീതിയില്‍ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കെഎംസിസി ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ കണ്ണോത്തും പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പേ കുവൈത്ത് കെ.എം.സി.സിയുടെ ചുമതലയുള്ള മുലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രശ്‌ന പരിഹാരത്തിനായി കുവൈത്തിലെത്തിയിരുന്നുവെങ്കിലും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നില്ല.

കഴിഞ്ഞ റമദാനില്‍ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തിലും പരസ്യമായ വാക്ക് തര്‍ക്കവും, പിന്നീട് കെഎംസിസി ഓഫീസില്‍ ചിലര്‍ അതിക്രമിച്ച് കടന്നു കയ്യേറ്റം നടത്തിയതായും പരാതി ഉയരുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News