‘തല്ലല്ലേ, തല്ലല്ലേ.. ഭാര്യയും മക്കളും കാറിലുണ്ട്’; യുപിയില്‍ പൊലീസുകാരനെ പൊതിരെതല്ലി ജനക്കൂട്ടം

assault-varanasi

ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം. ഇതുകണ്ട് കുടുംബം ഭയവിഹ്വലരായി.

അര ഡസന്‍ പേര്‍ ചേര്‍ന്നാണ് പൊലീസുകാരനെ അടിച്ചത്. ആദ്യം ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് പിന്നീട് അതിന് കഴിഞ്ഞില്ല. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Read Also: ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്നു

മഫ്തിയിലായിരുന്ന പൊലീസ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഉടനെ ജനക്കൂട്ടം തടിച്ചുകൂടി രോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തെ കാറില്‍ നിന്ന് വലിച്ചിറക്കി അടിക്കുകയായിരുന്നു. രാജതലബ് സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ (എസ്എച്ച്ഒ) അജിത് വര്‍മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. വീട്ടുകാരുടെ മുന്നില്‍ വെച്ച് തന്നെ തല്ലരുതെന്ന് അദ്ദേഹം ജനക്കൂട്ടത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും ചെവികൊണ്ടില്ല. പൊലീസുകാരനെ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ തടയാനായില്ല. ചിലര്‍ വടികള്‍ ഉപയോഗിച്ച് പോലും മര്‍ദിച്ചു. ഇരു കൂട്ടരും പൊലീസില്‍ പരാതി നല്‍കി.

News Summary: A policeman was beaten up by a mob after his car rammed into an autorickshaw in Varanasi, Uttar Pradesh.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News