വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ

വയനാട് ബത്തേരിയിൽ  അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ പ്രതികളുടെ ആക്രമണം . ബത്തേരി കുപ്പാടി പണിക്കപറമ്പിൽ ബൈജു, മാർക്കോസ്‌ എന്നിവരെ അറസ്റ്റുചെയ്യാനെത്തിയ പൊലീസിന് നേരെയാണ്‌ ആക്രമണമുണ്ടായത്‌. ബത്തേരി ഇൻസ്പെക്ടർ എസ്‌ എച്ച്‌ ഒ ബൈജു കെ ജോസ്‌ ഉൾപ്പെടെയുള്ളവരെയാണ്‌ പ്രതികൾ ആക്രമിച്ചത്‌.

Also read:വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; കൊൽക്കത്തയിൽ ഒഴിവായത് വന്‍ ദുരന്തം

പിന്നീട്‌ പൊലീസ്‌ പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാല്‌ കേസുകളിൽ പ്രതികൾക്കെതിരെ വാറണ്ടുണ്ട്‌.  ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിലും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News