സല്‍മാന്‍ഖാന്റെ വീടിന് നേരെയുള്ള ആക്രമണം; 3 പേര്‍ അറസ്റ്റില്‍

സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കേസ് ഡീകോഡ് ചെയ്തപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം.

അമേരിക്കയില്‍ ഇരുന്നു തയ്യാറാക്കിയ ഒരു പദ്ധതിയില്‍ പ്രൊഫഷണല്‍ ഷൂട്ടര്‍മാരും ഒന്നിലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ശൃംഖലയും വിദേശത്ത് ഇറക്കുമതി ചെയ്ത ആയുധശേഖരങ്ങളുമായി സംഭവത്തിന്റെ ചുരുളഴിയുമ്പോള്‍ ഒരു ക്രൈം-ത്രില്ലര്‍ തിരക്കഥയോട് ചേര്‍ത്ത് വയ്ക്കാവുന്നതാണ്

ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ താമസിക്കുന്ന മുംബൈയില്‍ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ നാല് റൗണ്ട് വെടിയുതിര്‍ത്ത് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയത്
തുടര്‍ന്ന് സി സി ടിവി കേന്ദ്രമാക്കി നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടിക്കാനായത്.

Also Read: ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണ്: സുഭാഷിണി അലി

മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ നാല് റൗണ്ട് വെടിവെച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് . പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ വ്യക്തമായത്. സ്പോര്‍ട്സ് തൊപ്പികളും ബാക്ക്പാക്കുകളും വഹിച്ച് രക്ഷപെടാന്‍ ശ്രമിക്കവേ പ്രതികള്‍ പോലീസ് പിടിയിലായി. സംശയിക്കപ്പെടുന്നവരില്‍ ഒരാള്‍ വെളുത്ത ടീ-ഷര്‍ട്ടും കറുത്ത ജാക്കറ്റും ഡെനിം പാന്റും മറ്റേയാള്‍ ഡെനിം പാന്റോടുകൂടിയ ചുവന്ന ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.

കുപ്രസിദ്ധ അധോലോക സംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയം പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഗീതജ്ഞന്‍ സിദ്ധു മൂസ് വാല എന്നിവരുള്‍പ്പെടെ നിരവധി കൊലപാതക കേസുകളില്‍ പ്രതിയായ ബിഷ്ണോയി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഗുണ്ടാസംഘവുമായി ചേര്‍ന്നാണ് ഷൂട്ടര്‍മാരെ തിരഞ്ഞെടുത്തത് . അമേരിക്കയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാരുടെ വിപുലമായ ശൃംഖലയാണ് ഇതോടെ പൊലീസ് നിരീക്ഷണത്തിലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News