തൃശ്ശൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം

തൃശ്ശൂരിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.ആക്രമണത്തിൽ 5 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഐഎന്‍ടിയുസി കെഎസ്യു പ്രവർത്തകരാണ് തൃശ്ശൂർ മണ്ണുത്തി കട്ടിലപ്പൂവത്ത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചത്.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ, അശ്വിൻ, അലൻ അഭിരാമി സൂര്യ എന്നിവർക്കാണ് പരുക്കേറ്റത്. ഇവര്‍ തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ ജില്ലയിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News