മുസ്ലീം പള്ളിക്ക് നേരെ ആക്രമണം; ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദ്ദിക്കുകയും ചെയ്തു

ഹരിയാനയിൽ സോനിപത്തിലെ സന്ദൽ കലൻ ഗ്രാമത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദ്ദിക്കുകയും ചെയ്തു. ഗ്രാമത്തിലെ ഒരു ചെറിയ പള്ളിയിൽ റമദാൻ പ്രാർത്ഥനയ്ക്കിടെ ആയുധധാരികളായ 20 പേർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സന്ദൽ കലൻ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികളെന്നാണ് സൂചന. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം അക്രമികൾ മുളവടികൾ വഹിച്ചു നടക്കുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ഒമ്പതോളം പേർക്ക് പരുക്കേറ്റതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 19 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News