പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ അക്രമങ്ങൾ തുടരുന്നു. ഹൗറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ നേരെയാണ് അതിക്രമമുണ്ടായത്. കേന്ദ്രത്തിനു മുന്നിലെത്തിയ ആൾക്കൂട്ടം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു.വോട്ടെണ്ണൽ കേന്ദ്രത്തിനു മുൻപിൽ തടിച്ചുകൂടിയ പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചു.

also read :ഏക സിവിൽ കോഡ് , കോൺഗ്രസ് ദേശീയതലത്തിൽ പ്രതിഷേധിക്കാത്തതിൽ മുസ്ലിം ലീഗിന് അമർഷം

അതിനിടെ റായ്‌ഗഞ്ചിൽ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഐഡന്റിറ്റി കാർഡുകൾ കത്തിച്ച് കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതിഷേധം നടന്നത് .

also read :പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

വോട്ടെണ്ണൽ പുരോഗമിക്കവേ ബങ്കുരയിലെ 190 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 50 എണ്ണത്തിലും കിഴക്കൻ ബർധമാനിലെ 215 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 43 എണ്ണത്തിലും തൃണമൂൽ മുന്നിട്ട് നിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News