ആറു കുട്ടികളുടെ അമ്മയാണ് മോ. യൂബര്‍ ഡ്രൈവറായ മോയ്ക്കിന്ന് ജോലിയുമില്ല കാറുമില്ല. തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ അവള്‍ മുക്തയായിട്ടില്ല. യുഎസിലെ മിസോറി സെന്റ് ലൂയിസ് കൗണ്ടിയിലാണ് സംഭവം.
ALSO READ: ഹെയർ ഓയിൽ നിർമിക്കാമെന്ന് പറഞ്ഞ് ബിസിനസ് പങ്കാളിയായി, ഒടുവിൽ കോടികൾ തട്ടിയെടുത്ത് ചിലന്തി ജയശ്രീ
പ്രായപൂര്‍ത്തിയാക്കാത്ത രണ്ടു കുട്ടികളാണ് മോയുടെ കാറ് ബുക്ക് ചെയ്തത്. തന്റെ കാര്‍ ഹൈജാക്ക് ചെയ്യുകയാണെന്ന ലക്ഷ്യവുമായാണ് അവര്‍ കാറില്‍ കയറിയതെന്ന് മോ മനസിലാക്കിയത് വളരെ വൈകിയാണ്.
സുരക്ഷയ്ക്ക് കാറില്‍ കരുതിയിരുന്ന ഗണ്‍ തിരയുന്നതിനിടയില്‍ താക്കോല്‍ അക്രമികള്‍ മോ അറിയാതെ തട്ടിയെടുത്തു. പിറകേ കാറില്‍ നിന്നിറങ്ങിയ ഇരുവരും തുരുതുരെ വെടിയുതിര്‍ത്തു. എന്നിട്ട് ഇരുവരും ഓടി മറയുകയായിരുന്നെന്ന് മോ പറയുന്നു.
ALSO READ: വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
തനിക്ക് നേരെ വന്നത് നിരവധി വെടിയുണ്ടകളാണെന്ന് ഭയന്ന സ്വരത്തില്‍ മോ പറഞ്ഞു. ഹെഡ് റെസ്റ്റാണ് ജീവന്‍ രക്ഷിച്ചത്. രണ്ട് ബുള്ളറ്റുകളാണ് അതില്‍ തുളച്ചുകയറിയത്. സീറ്റുകളിലെല്ലാം ബുള്ളറ്റ് തറഞ്ഞ നിലയിലാണ്. വിന്റ് ഷീല്‍ഡില്‍ മാത്രം നാലു ബുള്ളറ്റ് തുളഞ്ഞ് പോയി. എന്നാല്‍ ഒരു വെടിയുണ്ട കൈയിലുരസി പരിക്കേറ്റതല്ലാതെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം യൂബറിന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മറ്റൊരു വാടക കാര്‍ സജ്ജമാക്കി തരാനുള്ള നടപടി പോലും സ്വീകരിച്ചില്ലെന്നും അവര്‍ പരാതിപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here