മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; തൃശ്ശൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശ്ശൂരില്‍ ഗര്‍ഭിണിയായ പശുവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തൃശ്ശൂരിലാണ് ദാരുണ സംഭവം. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പശുവിനെ വെട്ടി പരുക്കേല്‍പ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് എന്ന 48 കാരനെയാണ് അറസ്റ്റ് ചെയ്തത്.

സന്തോഷും ബന്ധുവായ ഐനിക്കാടന്‍ വീട്ടില്‍ ശിവനും തമ്മില്‍ വീടിനരികിലെ തെഴുത്ത് മാറ്റി കെട്ടുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകയായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മദ്യ ലഹരിയില്‍ വടിവാളുമായി സന്തോഷ്, ശിവന്റെ വീട്ടിലെത്തുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒന്‍പത് മാസം ഗര്‍ഭിണിയായ പശുവിനെ വെട്ടുകയുമായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ടു പ്രതി ഓടി രക്ഷപെടാന്‍ ശ്രെമിക്കുകയും തുടര്‍ന്ന് പ്രതിയെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയുമായിരുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News