ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; സംഭവം ഗോള്‍ഫ് കളിക്കുന്നതിനിടയില്‍

Donaldtrump gaza

ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. സംഭവത്തില്‍ പ്രിതയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിയലെടുത്തു.

മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയില്‍ ഉള്ളത്. ഇയാളില്‍ നിന്ന് AK 47 തോക്ക് കണ്ടെടുത്തു.

Also Read : ഉത്തര്‍പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 10 പേര്‍ക്ക് ദാരുണാന്ത്യം

അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. AK 47, രണ്ട് ബാക്ക്പാക്കുകള്‍, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്തിയാണ് കസ്റ്റഡിയിലുള്ള 58കാരനെന്നും പൊലീസ് പറഞ്ഞു. അതേസമയം, താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News