പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം

ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ദീപക്കിന് കുത്തേറ്റു. ഇടുക്കിയിലെ ചിന്നക്കനാലിൽ വച്ചാണ് പ്രതികൾ പൊലീസിന് നേരെ ആക്രമണം നടത്തിയത്. കഴുത്തിലും കയ്യിലും കാലിലും കുത്തേറ്റ ദീപകിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

also read: ‘ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി

കായംകുളത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ പിന്നീട് ചിന്നക്കനാലിൽ വച്ച് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം.പ്രതികളെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

also read:തിരുവനന്തപുരത്ത് അച്ഛനെ കൊല്ലാന്‍ 15കാരന്റെ ശ്രമം; കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി

സംഭവത്തിൽ പ്രതികളായ ഷിനു ഷമീർ മുനീർ എന്നിവരെയാണ് പിടികൂടിയത്. പ്രതികളുമായി ബന്ധമുള്ളവരുടെ റിസോർട്ടിൽ നിന്നും രാവിലെയാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ രാത്രി തന്നെ നടത്തിയ തെരച്ചിലാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News