അക്രമികൾ കോൺഗ്രസ് കൂലിക്കെടുത്ത ചാവേറുകൾ: എ കെ ബാലൻ

അക്രമികൾ കോൺഗ്രസ് കൂലിക്കെടുത്ത ചാവേറുകളെന്ന് മുൻ മന്ത്രി എ കെ ബാലൻ. നവകേരള സദസ്സിലേക്ക് പോയ ബസിന് നേരെ ഉണ്ടായ ഷൂ ഏറിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനുള്ളിൽ കയറി കരിങ്കൊടി കാട്ടി മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസിൽ നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് സതീശനുണ്ടാകില്ല: പി എ മുഹമ്മദ് റിയാസ്

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവങ്ങളാണ് നടക്കുന്നത്. അതിന് നേതൃത്വം കൊടുത്ത് ചാവേറുകളെ ഉപയോഗിച്ച് രാജ്യത്തെ നിയമ സംവിധാനത്തെ തന്നെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഈ ജനകീയ സദസും അതിന്റെ വാഹനവും ഒരു കാരണവശാലും തിരുവനന്തപുരത്ത് എത്താതിരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. അതിനായാണ് ഇങ്ങനെയുള്ള തന്ത്രങ്ങൾ അവർ ആലോചിച്ചു നടപ്പിലാക്കുന്നത്.

ALSO READ: കെഎസ്‌യു സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്: എം.എ ബേബി

കോൺഗ്രസിനൊപ്പം നിൽക്കുന്ന വലിയൊരു ജനവിഭാഗവും നേതാക്കളും നവകേരള സദസിനെ അംഗീകരിച്ചും പ്രകീർത്തിച്ചും രംഗത്തുവന്നിരിക്കുന്നത് കോൺഗ്രസിന്റെ സമനില തെറ്റിച്ചു. അതാണ് ഇത്തരം അക്രമങ്ങൾ നടത്താൻ ചാവേറുകളെ നിയോഗിക്കുന്നതിലേക്ക് കോൺഗ്രസിനെ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News