പുതുവത്സര ദിനത്തിലും മണിപ്പൂർ അശാന്തം

MANIPUR

മണിപ്പൂർ മുഖ്യമന്ത്രിയുടെ മാപ്പ് പറച്ചിലിന് പിന്നാലെ പുതുവത്സര ദിനത്തിലും മണിപ്പൂരിൽ ആക്രമണം .കാങ്പോക്പി ജില്ലയിൽ സുരക്ഷ സൈന്യവും സ്ത്രീകളും ഏറ്റുമുട്ടി.വെസ്റ്റ് ഇഫാലിൽ കുക്കി വിഘടനവാദികൾ ബോംബ് എറിയുകയും വെടിയുതുർക്കുകയും ചെയ്തു.

മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകമാണ് വീണ്ടും സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്.
കാങ്‌പോക്പി ജില്ലയിലെ സൈബോൾ ഗ്രാമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 50-ലധികം കുക്കി സ്ത്രീകൾക്ക് പരുക്കേറ്റു. അവരിൽ ഒരാൾക്ക് ഇടതു കണ്ണിൽ റബർ ബുള്ളറ്റ് പതിച്ചതായി ട്രൈബൽ യൂണിറ്റി കമ്മിറ്റി അറിയിച്ചു.

ALSO READ; മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

45-കാരിയായ സ്ത്രീയെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് ഇഫാലിലെ കടങ്ബന്ദ് മേഖലയിൽ പുലർച്ചയാണ് ആക്രമണം ഉണ്ടായത്.കാങ്‌പോക്പി ജില്ലയിലെ കുന്നിൻ മുകളിൽ നിന്ന് ആക്രമികൾ വെടിയുതുർക്കുകയും ബോംബുകളും എറിയുകയുമായിരുന്നു.

അതിനിടെ കലാപം തുടങ്ങി മാസങ്ങൾക്ക് ശേഷമുള്ള മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ മാപ്പപേക്ഷയിൽ കടുത്ത വിമർശനം പ്രതിപക്ഷ പാർട്ടികൾ തുടരുകയാണ്. മണിപ്പൂരിലെ ജനങ്ങളുടെ പ്രധാനമന്ത്രി മാപ്പു പറയണമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. മാപ്പ് പറച്ചിൽ മാത്രം കൊണ്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News