മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണത്തിൽ ആണ് സ്റ്റാലിന്റെ വിമർശനം.രാമനാഥപുരത്ത് മത്സ്യത്തൊഴിലാളി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ .കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ ദുർബലമാണെന്നാണ് തെളിയിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.

also read:ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ എടുത്തത്, അതിന്റെ ഭാരം അത്രമേൽ അനുഭവിച്ചവർക്കറിയാം: പവൽ പറയുന്നു

2014 ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ കൂടുകയാണ്. കൂടുതൽ ബോട്ടുകൾ ഇപ്പോൾ ശ്രീലങ്ക പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികളെ വിട്ടയച്ചാലും ബോട്ടുകൾ വിട്ടു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

also read:ശമ്പളം നൽകിയില്ല; ഗോ ഫസ്റ്റ് എയർലൈനിൽ നിന്നും കൂട്ടത്തോടെ രാജിവെക്കാൻ ജീവനക്കാർ

തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ അധികാരത്തിൽ വന്നാൽ കച്ചത്തീവ് തിരിച്ചു പിടിക്കുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി ഇത് ചെയ്തിട്ടുണ്ടോ? എന്നാണ് സ്റ്റാലിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News