രാജ്യത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ല: അശോക് ധാവളെ

രാജ്യത്ത് മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് അശോക് ധാവളെ. ഇത്തരം ഏകാധിപത്യ നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ധാവളെ പറഞ്ഞു. മഹാരാഷ്ട്രയിലെ ആദിവാസികളുടെയും കര്‍ഷകരുടെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി ഐ (എം) ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ.

READ ALSO:നിയമന തട്ടിപ്പ് കേസ്; ഹരിദാസന്‍ നാലാം പ്രതി

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ വിമര്‍ശിച്ച അശോക് ധാവളെ മാധ്യമങ്ങള്‍ക്ക് നേരെ നടന്നുക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളെയും അപലപിച്ചു. പതിനായരങ്ങള്‍ സമരത്തില്‍ അണിനിരന്നതോടെ ദേശീയ പാത മണിക്കൂറുകളാണ് അടച്ചിട്ടത്. അശോക് ധാവളെ, പാല്‍ഘര്‍ എം എല്‍ എ വിനോദ് നിക്കോളെ, മഹിളാ അസോസിയേഷന്‍ സെക്രട്ടറി മറിയം ധാവളെ അടക്കമുള്ള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.

READ ALSO:പ്രതിരോധം തുടർന്ന് പാകിസ്ഥാൻ; സെഞ്ചുറി നേടി അബ്ദുള്ള ഷഫീഖ്

പതിനായിരക്കണക്കിന് ആദിവാസികളും കര്‍ഷകരും പങ്കെടുത്ത സമരത്തില്‍ ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുവാനുള്ള നടപടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് കിസാന്‍ സഭ നേതാവ് പറഞ്ഞു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ അഭാവം മൂലം സംഭവിച്ച കൂട്ടമരണം സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്നും അശോക് ധാവളെ കുറ്റപ്പെടുത്തി. സി പി ഐ (എം) ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി, തുടങ്ങി മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News