തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നു; പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന

China to Deploy Troops

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചൈന. ഒക്ടോബർ 6-ന് ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർആക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ചൈന തങ്ങളുടെ പൌരന്മാരുടെ സുരക്ഷയെ പറ്റി കൂടുതൽ ആശങ്കപ്പെടാൻ കാരണം.

പാക്കിസ്ഥാനിൽ ഏകദേശം 30,000 ചൈനീസ് പൌരന്മാരോളം ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉപയോഗിക്കാനുള്ള പദ്ധതികൾ ചൈന ആലോചിക്കുന്നുണ്ട്. പാകിസ്ഥാനുമായി ചേർന്ന്‌ തീരുമാനം കൈകൊള്ളാനാണ് ചൈന ആലോചിക്കുന്നത്. പാകിസ്ഥാനും സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News