‘ആട്ടം’ ഇനി ഒടിടിയിൽ

രാജ്യാന്തര മേളകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ‘ആട്ടം’ ഒടിടിയിൽ. തീയേറ്ററുകളിലും മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിന്. ആനന്ദ് ഏകർഷി ആണ് സംവിധായകൻ.

ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത് ആമസോൺ പ്രൈമിലാണ്. ‘ആട്ടം’ ആണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്ന്. ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത് സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

ALSO READ: മലയാള സിനിമയില്‍ വമ്പന്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്; കടത്തിവെട്ടാനുള്ളത് ഇനി ഈ ഒരു ചിത്രത്തെ മാത്രം

കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു, സെറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നോർവഹിച്ചിരിക്കുന്നത് അനുരുദ്ധ് അനീഷായിരുന്നു.

ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ആട്ടം’ വിശകലനം ചെയ്യുന്നത് സമൂഹത്തിലെ പുരുഷ മനശാസ്‍ത്രവും പണത്തോടുള്ള ആര്‍ത്തിയും ഒക്കെയാണ്. പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News