വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു; ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി

വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്.

Also read:മകള്‍ മരിച്ച ദു:ഖത്തില്‍ മനംനൊന്ത് വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി

ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പുനസ്ഥാപന പ്രവർത്തനം.കെ എസ്‌ ഇ ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്. ചൂരൽമല ടൗണിലെ പ്രകാശസംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News