അട്ടപ്പാടിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ മരണം വൈദ്യുതാഘാതമേറ്റ്; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

അട്ടപ്പാടിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ മരണം വൈദ്യുതാഘാതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഷോളയൂർ അരകംപാടി വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലമുടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഷോളയൂർ അരകംപാടിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൃഷ്ണസ്വാമിയെന്ന ആളുടെ ഉടമസ്ഥതയിൽ വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപമാണ് ആനയെ ചരിഞ്ഞ കണ്ടെത്തിയത്. കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കുന്നത് തടയാൻ സ്ഥലമുടമ അതിരുകൾക്ക് ചുറ്റും കമ്പിവേലി സ്ഥാപിച്ചിരുന്നു. ഇതിലൂടെ വൈദ്യുതിയും കടത്തിവിട്ടിരുന്നു. ഈ കമ്പി വേലിയിൽ നിന്നേറ്റ വൈദ്യുതാഘാതമാണ് ആനയുടെ മരണത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും പിന്നീട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റ്മാർട്ടം നടപടികൾക്ക് വിധേയമാക്കുകയായിരുന്നു.

Also Read: വയനാട് ദർശനയുടെ ആത്മഹത്യ; ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും

പോസ്റ്റ്മാർട്ടത്തിലാണ് ആറു വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പന്റെ മരണകാരണം വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതിന് പുറമെ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ആന തെറിച്ച് വീണതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ സ്ഥലമുടമ കൃഷ്ണസ്വാമിക്കെതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ സൂചന. ചരിഞ്ഞ കൊമ്പന്റെ ജഡം നടപടികൾ പൂർത്തിയാക്കി വനത്തിനുള്ളിൽ തന്നെ സംസ്കരിച്ചു.

Also Read: പെൺകുട്ടിയെക്കൊണ്ട് ബസ്സിനുള്ളിലെ ഛർദിൽ കഴുകിച്ച സംഭവം, കെ എസ് ആർ ടി സി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News