വ്യാജ രേഖാ വിവാദം: പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളേജ് അധികൃതര്‍

വ്യാജ രേഖാ വിവാദത്തിൽ പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളേജ് അധികൃതരുടെ മൊഴി. അധ്യാപകരുടെ മൊഴിയെ തുടർന്ന് വിദ്യയും കോളേജ് അധികൃതമായി നടത്തിയ ഫോൺ സംഭാഷണം പോലീസ് പരിശോധിക്കും. വിദ്യ അഭിമുഖത്തിന് എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം അധ്യാപകരുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തും.

വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി വിദ്യയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് അട്ടപ്പാടി ഗവർമെന്‍റ് കോളേജ് അധികൃതർ അന്വേഷണസംഘത്തിന് നൽകിയ മൊഴി. വിദ്യയുടെ രേഖകളിൽ സംശയം തോന്നിയതോടെയാണ് അട്ടപ്പാടി കോളേജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടത്. ഇത് വ്യാജ രേഖ അല്ലേ എന്ന അധ്യാപകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു വിദ്യയുടെ മറുപടി.

ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ തിരികെ ചോദിച്ചതായും അധ്യാപകർ അന്വേഷണസംഘത്തെ അറിയിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യയും കോളേജ് അധികൃതരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖകൾ പരിശോധിക്കുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭ്യമായ സൂചന.

കഴിഞ്ഞദിവസം കോളേജിൽ തെളിവെടുപ്പിന് എത്തിയ അന്വേഷണസംഘം അഭിമുഖ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കേസിൽ അധ്യാപകരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News