വിതുരയില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയില്‍

തിരുവനന്തപുരത്ത് വിതുരയില്‍ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാര്‍ പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിച്ചു.

ALSO READ:കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

രാവിലെയോടെയാണ് സംഭവം. വിതുര തോട്ടുമുക്കില്‍ 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവരെയും കസറ്റ്ഡിയില്‍ എടുത്ത് വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:മൊബൈല്‍ ഫോണ്‍ നമ്പറിന് ഇനി പണം നല്‍കണം, ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശവുമായി ട്രായ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News